19/10/2026
International News

യെമനില്‍ ഹൂതി മിസൈല്‍ ആക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു, 200ലേറെ പേര്‍ക്ക് പരുക്ക്

 യെമനില്‍ ഹൂതി മിസൈല്‍ ആക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു, 200ലേറെ പേര്‍ക്ക് പരുക്ക്

സന: യെമനിലെ സര്‍ക്കാര്‍ സൈനിക ക്യാമ്പിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. യെമനിലെ ശബ്വ പ്രവിശ്യയിലുള്ള സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ക്യാമ്പില്‍ പതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ആക്രമണത്തില്‍ പരുക്കേറ്റവരില്‍ നാല്‍പ്പതിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം സൈനിക ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഹൂതി വക്താക്കളും സമ്മതിച്ചിട്ടുണ്ട്.

ഏദന്‍ ഉള്‍ക്കടലിന് അഭിമുഖമായി തെക്കന്‍-മധ്യ യെമനില്‍ സ്ഥിതി ചെയ്യുന്ന തീരദേശ പ്രവിശ്യയാണ് ശബ്വ. യെമനില്‍ സമീപകാലത്ത് ഹൂതികള്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement