ഡല്‍ഹി: ജന്തര്‍ മന്തറിലെ അതിക്രമക്കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ നോട്ടീസില്‍ സിജെപി നേതാക്കള്‍ ഹാജരായില്ല. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവരാണ് ഇന്ന് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ അസൗകര്യം അറിയിച്ചത്. ജന്തര്‍ മന്ദറിലേക്ക് പ്രതിഷേധിക്കാന്‍ എത്തുന്നതിനിടെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിനും സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ച് കയറിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഹാജരാകാതിരുന്ന സാഹചര്യത്തില്‍ നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ച് പുതിയ സമന്‍സ് നല്‍കിയേക്കും.
ഏഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അശുതോഷ് റാങ്കയും സൗരവ് ദാസും ഇന്നലെ തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇനി ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നല്കി മാപ്പ് പറഞ്ഞാണ് സിജെപി നേതാക്കള്‍ പുറത്തിറങ്ങിയത്. എന്നിരുന്നാലും സിജെപി നേതാക്കളുടെ നടപടികളിലും വ്യവസ്ഥകള്‍ ലംഘിച്ചതിലും സ്പെഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്.


Comments
No comments yet. Be the first to comment!
Leave a Comment