തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ രജിസ്റ്ററില്‍ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന എല്‍.ഡി.എഫ് പരാതിയില്‍ മേയര്‍ വി.വി. രാജേഷ്, കൗണ്‍സിലര്‍ ആര്‍. സുഗതന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സുഗതന്റെ വ്യാജ ഒപ്പ് രജിസ്റ്ററില്‍ ചേര്‍ത്തെന്ന സി.പി.ഐ.എം നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയിലാണ് മ്യൂസിയം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആര്‍. സുഗതന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. ചട്ടപ്രകാരം തുടര്‍ച്ചയായി ആറുമാസം യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ പദവി അയോഗ്യമാക്കപ്പെടും. ഇത് ഒഴിവാക്കാനും മേയര്‍ സ്ഥാനം സുരക്ഷിതമാക്കാനും വേണ്ടിയാണ് ബി.ജെ.പി - ആര്‍.എസ്.എസ് നേതൃത്വം രജിസ്റ്ററില്‍ ക്രമക്കേട് നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും യു.ഡി.എഫും സംസ്ഥാന സര്‍ക്കാരും വിഷയം ഗൗരവമായി എടുക്കണമെന്നും എസ്.പി. ദീപക് ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment