Thursday, October 8, 2026
Kerala News

കളമശ്ശേരി കൂട്ടബലാത്സംഗ കേസ്: അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി

കളമശ്ശേരി കൂട്ടബലാത്സംഗ കേസ്: അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി

കളമശ്ശേരി: കളമശ്ശേരിയിലെ കൂട്ടബലാത്സംഗ കേസില്‍ ചികിത്സയില്‍ കഴിയുന്ന അതിജീവിതയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. അറസ്റ്റിലായ അമ്മു എന്ന് വിളിക്കുന്ന ശരണ്യയടക്കമുള്ള പ്രതികള്‍ തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതി മൊഴി നല്‍കി. കേസില്‍ നിലവില്‍ അറസ്റ്റിലായ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികളായ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവരുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഞ്ജു, ശരണ്യ എന്നിവര്‍ പിടിയിലായത്. അതിജീവിതയെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യയാണെന്നും കൂട്ടബലാത്സംഗത്തിന് കാവല്‍ നിന്നത് സഞ്ജുവാണെന്നും പോലീസിന് വിവര ലഭിച്ചിട്ടുണ്ട്.

ആറുമാസം മുന്‍പ് സ്പാ ജോലിക്കായെത്തിയ ശരണ്യയ്ക്കും സഞ്ജുവിനും മുഖ്യപ്രതിയായ ശ്രീരാജുമായുള്ള സാമ്പത്തിക-ഗുണ്ടാ ബന്ധങ്ങളെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ ഭര്‍ത്താവ് ആരോപിച്ച സാഹചര്യത്തില്‍, ഗുണ്ടാ-റാക്കറ്റ് ബന്ധങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.







Related News

Comments

No comments yet. Be the first to comment!

Leave a Comment