Wednesday, October 7, 2026
Kerala News

ചെക്ക് കേസ്: മാണി സി. കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് മുംബൈ സെഷന്‍സ് കോടതി

ചെക്ക് കേസ്: മാണി സി. കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് മുംബൈ സെഷന്‍സ് കോടതി



കോട്ടയം: പാലാ എംഎല്‍എ മാണി സി. കാപ്പനെതിരായ ചെക്ക് കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി നാല് ചെക്ക് കേസുകളിലായി വിധിച്ച മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയും ഉള്‍പ്പെടുന്ന ശിക്ഷയ്ക്കെതിരായ അപ്പീലിലാണ് സെഷന്‍സ് കോടതിയുടെ നടപടി.

ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പന്‍ സമര്‍പ്പിച്ച അപ്പീല്‍ വിശദമായി പരിഗണിച്ച ശേഷമാണ് കോടതി അനുകൂല ഉത്തരവ് നല്‍കിയത്. എന്നാല്‍ അപ്പീല്‍ നടപടിയുടെ ഭാഗമായി പിഴത്തുകയുടെ 20 ശതമാനം കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 18നകം തുക അടച്ചില്ലെങ്കില്‍ അപ്പീല്‍ തള്ളുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, പിഴത്തുകയുടെ 20 ശതമാനം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയ്ക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് മാണി സി. കാപ്പന്റെ തീരുമാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment