തിരുവനന്തപുരം: മഴക്കുറവും ഉയര്‍ന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയാതെ റെക്കോര്‍ഡ് നിലയില്‍ തുടരുന്നു. മുന്‍ വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ 1200 മെഗാവാട്ടോളം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റും പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ടുമായിരുന്നു. ഇന്നലെ രണ്ടുതവണ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു.
ഇന്ന് ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായേക്കുമെന്ന് കെ.എസ്.ഇ.ബി അറിയിക്കുന്നുണ്ടെങ്കിലും, രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയര്‍ന്നതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇതോടെ ഇന്ന് 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഇന്നും നിയന്ത്രണം വേണ്ടിവരും. വൈകുന്നേരം 6.15 മുതല്‍ രാത്രി 12.45 വരെയാണ് നിയന്ത്രണ സമയം നിശ്ചയിച്ചിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment