Monday, August 31, 2026
Kerala News

കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ ഉടനില്ല

കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ ഉടനില്ല

തിരുവനന്തപുരം:  പുതിയ കെ.പി.സി.സി. അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും. പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം ഒരു മാസത്തിനു ശേഷം മതിയെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിലും പരീക്ഷ അട്ടിമറിയിലും പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. 

ഇതോടെ സംസ്ഥാനത്ത് സജീവമായിരുന്ന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് താത്കാലികമായി വിരാമമായി. നിലവിലെ പ്രസിഡന്റായ സണ്ണി ജോസഫിനോട് പാര്‍ട്ടി പരിപാടികള്‍ സജീവമായി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment