തൃശൂര്‍: കാലിഫോര്‍ണിയയിലെ ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. തൃശൂര്‍ സ്വദേശി അഞ്ജന, തിരുവനന്തപുരം സ്വദേശി ആന്‍ മേരി മാത്യു എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ അനില എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു അഞ്ജന. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിജീഷാണ് ഭര്‍ത്താവ്. ഏഴു വയസ്സുള്ള ഒരു മകളുണ്ട്. കൊല്ലപ്പെട്ട അഞ്ജനയും ആന്‍ മേരിയും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍.
ദുരന്തവിവരമറിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അഞ്ജനയുടെ തൃശൂരിലുള്ള കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച് ആശ്വാസമറിയിച്ചു. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനാവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് നോര്‍ക്ക അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment