കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ന് നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നെടുമ്പാശ്ശേരി മുതല്‍ കാക്കനാട് വരെയുള്ള പ്രധാന പാതകളില്‍ പാര്‍ക്കിങ്ങിനും വഴിയോര കച്ചവടത്തിനും കര്‍ശന വിലക്കുണ്ട്. രാവിലെ 10 മണി മുതല്‍ എറണാകുളത്തും ആലുവയിലും വാഹനങ്ങള്‍ വഴിതിരിച്ചുവിടും.
വൈകീട്ട് 4 മണിക്ക് കാക്കനാട് രാജഗിരി എഞ്ചിനീയറിങ് കോളേജിന്റെ രജതജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം, 6 മണിക്ക് ഉപരാഷ്ട്രപതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.
പ്രധാന ഗതാഗത മാറ്റങ്ങള്‍:
ആലുവ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍: ആലുവയില്‍ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ പറവൂര്‍ കവലയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് യു.സി. കോളേജ്, കടുങ്ങല്ലൂര്‍, മുപ്പത്തടം വഴി കണ്ടെയ്‌നര്‍ റോഡിലെത്തി ചേരാനെല്ലൂര്‍ ജങ്ഷന്‍ വഴി NH 66-ലേക്ക് പ്രവേശിക്കണം.
പെരുമ്പാവൂര്‍, കിഴക്കമ്പലം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍: പെരുമ്പാവൂര്‍, കിഴക്കമ്പലം, പൂക്കാട്ടുപടി വഴി തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പള്ളിക്കര, കരിമുഗള്‍, അമ്പലമുഗള്‍ റോഡ് വഴി ഇരുമ്പനം ജങ്ഷനിലെത്തി യാത്ര തുടരണം.
പാര്‍ക്കിങ് വിലക്കുള്ള മേഖലകള്‍: കളമശ്ശേരി SCMS ജങ്ഷന്‍ മുതല്‍ TVS ജങ്ഷന്‍ വരെയും, HMT - മെഡിക്കല്‍ കോളേജ് റോഡ്, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ ജങ്ഷന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള ഭാഗങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ്ങും വഴിയോര കച്ചവടവും നിരോധിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment