ഉത്തര്‍പ്രദേശ്: കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു. കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഗ് ഏവിയേഷന്റെ വിമാനമാണ് ഗംഗാ ബാരേജ് പരിസരത്ത് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുജറാത്ത് സ്വദേശിയായ പൈലറ്റിന് 3,000ത്തിലധികം മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ടായിരുന്നു. കോ-പൈലറ്റ് കര്‍ണാടക സ്വദേശിയാണ്.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
കാണ്‍പൂരിലെ സിവില്‍ എയറോഡ്രോമില്‍ നിന്ന് ഫ്‌ലൈയിംഗ് സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനമാണ് ഗാര്‍ഗ് ഏവിയേഷന്‍. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.
Comments
No comments yet. Be the first to comment!
Leave a Comment