Thursday, August 27, 2026
India News

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ ജോഷിമഠ്-മാര്‍വാരി പാലത്തിന് മുന്നിലുള്ള ബദരീനാഥ് ദേശീയപാതയും ജോഷിമഠ്-മാര്‍വാരി റോഡും പൂര്‍ണ്ണമായും ഒലിച്ചുപോയി. ഇതേതുടര്‍ന്ന് ഈ പാതയിലെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

നേപ്പാളിലെ ഭോട്ടി കോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ കുറഞ്ഞത് 160 പേര്‍ മരിക്കുകയും, 133 ഇന്ത്യക്കാരുള്‍പ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 36 മലയാളികളും സുരക്ഷിതരാണെന്ന ആശ്വാസകരമായ വിവരവും പുറത്തുവന്നിട്ടുണ്ട്.

ദുരന്തമേഖലയില്‍ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷണവും വസ്ത്രവും മരുന്നുകളും ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങളുമായി ചരക്ക് വിമാനങ്ങള്‍ ദുരന്തബാധിത സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നു. ബീഹാറിലും ഉത്തര്‍പ്രദേശിലും നദീതീരങ്ങളില്‍ ജാഗ്രത തുടരുകയാണ്. മുന്‍കരുതല്‍ നടപടിയായി ബീഹാറില്‍ നിന്നും അയ്യായിരത്തോളം പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുകയും NDRF സംഘത്തെ രംഗത്തിറക്കുകയും ചെയ്തിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment