Thursday, August 27, 2026
Kerala News

ശബരിമല ഓണസദ്യയിലെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോര്‍ഡ്

 ശബരിമല ഓണസദ്യയിലെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോര്‍ഡ്


പത്തനംതിട്ട: ശബരിമലയില്‍ ഓണസദ്യയ്ക്കായി സംഘടനകള്‍ നടത്തുന്ന പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത്തവണ ബോര്‍ഡ് നേരിട്ട് മെസ് വഴി ഭക്തര്‍ക്ക് സദ്യ ലഭ്യമാക്കി.

അതേസമയം, അന്നദാന മണ്ഡപത്തില്‍ പുലാവ് വിളമ്പിയതില്‍ സര്‍വീസ് സംഘടനകള്‍ അതൃപ്തി അറിയിച്ചു. ജീവനക്കാര്‍ പണപ്പിരിവ് നടത്തി ഓണസദ്യ സംഘടിപ്പിക്കേണ്ടതില്ലെന്നും ദേവസ്വം ബോര്‍ഡ് നേരിട്ട് സദ്യ നല്‍കണമെന്നും തീരുമാനിച്ചതായി ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു.

ശബരിമലയിലെ ഓണസദ്യ ആചാരവുമായി ബന്ധപ്പെട്ട ചടങ്ങല്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍ ഓണസദ്യയുടെ പേരില്‍ വ്യാപകമായി പണപ്പിരിവ് നടന്നതായി ദേവസ്വം വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ജീവനക്കാരുടെ നേതൃത്വത്തിലും അവിട്ടം ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുമായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ സദ്യ സംഘടിപ്പിച്ചിരുന്നത്.

അതേസമയം, കൃത്യമായ മുന്‍കൂര്‍ നിര്‍ദേശങ്ങളോ അധിക ഫണ്ടോ നല്‍കാതെയാണ് ഇത്തവണ സദ്യ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി മെസ് നടത്തിപ്പുകാര്‍ രംഗത്തെത്തിയിരുന്നു. മൂന്ന് നേരത്തെ ഭക്ഷണത്തിന് അനുവദിക്കുന്ന പരിമിതമായ തുകയ്ക്കുള്ളില്‍ വാഴയിലയില്‍ സദ്യ നല്‍കുന്നത് പ്രായോഗികമല്ലെന്ന് മെസ് നടത്തിപ്പുകാര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment