Monday, August 10, 2026
Kerala News

ഞാന്‍ വന്ദേമാതരം പൂര്‍ണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം: ഗവര്‍ണര്‍

ഞാന്‍ വന്ദേമാതരം പൂര്‍ണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം: ഗവര്‍ണര്‍

വന്ദേമാതരം വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടും. അതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. വന്ദേമാതരം ഞാന്‍ പൂര്‍ണമായും പാടും. അത് തന്നെയാണ് തന്റെ സന്ദേശം, ഗവര്‍ണര്‍ പറഞ്ഞു. 

സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഓഗസ്റ്റ് നാലാം തീയതിയാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. രണ്ട് ദിവസം കഴിഞ്ഞാണ് സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന നിര്‍ദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്.

ഈ വിഷയത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കിയത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദേശിച്ചതെന്നു പറഞ്ഞായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാല്‍ ലോക്ഭവന്റെ വിശദീകരണം വന്നതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment