കൊച്ചി: ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അറസ്റ്റില്‍ ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തത്. അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങള്‍ നന്നായി എനിക്കറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി എന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു.
ഡിവൈഎസ്പിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ അന്വേഷണം മാത്രം നടത്തിയാല്‍ മതിയോ എന്നും കോടതി ചോദിച്ചു. ഇത്തരം ഗുരുതര വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ആദ്യം സസ്പെന്‍ഡ് ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു.
ഡിവൈഎസ്പിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സസ്പെന്‍ഡ് ചെയ്യാനാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിക്കാതെ തീരുമാനമെടുത്താല്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്താലും കോടതി ജാമ്യം നല്‍കുമെന്നതിനാല്‍ അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന സര്‍ക്കാരിന്റെ നിലപാട്, അറസ്റ്റ് ചെയ്തില്ലെന്നതിന് തുല്യമാണെന്ന് കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ പൊലീസിന്റെ നടപടികളില്‍ കൂടുതല്‍ വ്യക്തത വേണമെന്ന നിലപാടിലാണ് ഹൈക്കോടതി.
Comments
No comments yet. Be the first to comment!
Leave a Comment