Monday, August 10, 2026
India News

അമിത് ഷാ സഭയിലെത്താത്തതില്‍ പ്രതിപക്ഷ പ്രതിഷേധം

 അമിത് ഷാ സഭയിലെത്താത്തതില്‍ പ്രതിപക്ഷ പ്രതിഷേധം


പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിലെത്താത്തതിനെച്ചൊല്ലിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. അമിത് ഷായുടെ പേരില്‍ ലിസ്റ്റ് ചെയ്തിരുന്ന ബില്ലുകള്‍ പകരം സഹമന്ത്രിമാരാണ് അവതരിപ്പിച്ചത്.

കേരളത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ബില്‍ സഹമന്ത്രി നിത്യാനന്ദ റായും സഹകരണ ഭേദഗതി ബില്‍ മുരളീധര്‍ മഹോളും അവതരിപ്പിച്ചു. അമിത് ഷാ സഭയിലെത്താത്തതിനെതിരെ പ്രതിപക്ഷം ബഹളം ശക്തമാക്കിയതോടെ ലോക്സഭയും രാജ്യസഭയും രണ്ടുമണിവരെ നിര്‍ത്തിവച്ചു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന വാരത്തിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. അമിത് ഷാ സഭയിലെത്തി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.



Related News

Comments

No comments yet. Be the first to comment!

Leave a Comment