Monday, August 10, 2026
Kerala News

അഭിമന്യു വധക്കേസ്: പ്രതികളുടെ ആവശ്യം തള്ളി കോടതി; 13ന് നേരിട്ട് ഹാജരാകണം

അഭിമന്യു വധക്കേസ്: പ്രതികളുടെ ആവശ്യം തള്ളി കോടതി; 13ന് നേരിട്ട് ഹാജരാകണം



അഭിമന്യു വധക്കേസില്‍ പ്രതികളുടെ ആവശ്യം തള്ളി കോടതി. ഈ മാസം 13ന് പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നതിനായി പ്രതികള്‍ ഇന്നും കോടതിയില്‍ ഹാജരായിരുന്നില്ല.

അഭിഭാഷകര്‍ മുഖേന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. കോടതിയില്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്നും അതിനാല്‍ ഓണ്‍ലൈനായി ഹാജരാകാന്‍ അനുവദിക്കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വിചാരണ വേളയില്‍ എന്ത് ചെയ്യുമെന്നായിരുന്നു കോടതിയുടെ ചോദ്യം.

പ്രതികളുടെ ആവശ്യത്തിനെതിരെ അഭിമന്യുവിന്റെ കുടുംബവും രംഗത്തെത്തി. എട്ട് വര്‍ഷത്തിനിടെ പ്രതികള്‍ ഒരിക്കല്‍ മാത്രമാണ് കോടതിയില്‍ ഹാജരായതെന്ന് കുടുംബം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഈ മാസം 13ന് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment