Monday, August 10, 2026
Kerala News

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം: പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; കുടുംബങ്ങളെ സന്ദര്‍ശിച്ച് മന്ത്രിമാര്‍

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം: പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; കുടുംബങ്ങളെ സന്ദര്‍ശിച്ച് മന്ത്രിമാര്‍



കടലില്‍ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കി. നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍ കുടുംബത്തെ സന്ദര്‍ശിച്ചു. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഗൗതം കൃഷ്ണനെ കാണാതായിട്ട് പത്താം ദിവസമാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദര്‍ശിക്കുന്നത്. ഗൗതമിന്റെ അമ്മ രേഷ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു. കുടുംബം ആശങ്കകളും പരാതികളും മുഖ്യമന്ത്രിയെ അറിയിച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും ആര്‍ക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് തിരച്ചില്‍ മുടങ്ങിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാന്‍ കഴിയൂവെന്നും കുടുംബത്തിന്റെ അമര്‍ഷത്തില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂറും എത്തി. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചില്‍ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കടലില്‍ മത്സ്യത്തൊഴിലാളികളെ കാണാതായാല്‍ തിരച്ചില്‍ നടത്തുന്നതിനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ശക്തമാക്കുമെന്നും ഫിഷറീസ് മന്ത്രി അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment