Tuesday, July 28, 2026
Kerala News

കുമളി ചോറ്റുപാറയില്‍ ജനവാസ മേഖലയില്‍ കരടി; നാട്ടുകാര്‍ ഭീതിയില്‍

കുമളി ചോറ്റുപാറയില്‍ ജനവാസ മേഖലയില്‍ കരടി; നാട്ടുകാര്‍ ഭീതിയില്‍

കുമളി:  ഇടുക്കിയിലെ കുമളി ചോറ്റുപാറ ജനവാസ മേഖലയില്‍ കരടിയിറങ്ങിയത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തി. ഇന്നലെ രാത്രി ഒരുമണിയോടെയാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവം നടന്നത്. ചോറ്റുപാറ മുത്തയ്യന്‍ ഉന്നതിയില്‍ താമസിക്കുന്ന ആനന്ദന്റെ വീടിന് സമീപമാണ് വന്യജീവി സാന്നിധ്യമുണ്ടായത്.  

വീടിനു മുന്നില്‍ വളര്‍ത്തിയിരുന്ന വളര്‍ത്തുനായയെ കരടി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആക്രമണ ശ്രമത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ വീടിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നായയുടെ ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് വലിയ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് കരടി കാട്ടിലേക്ക് തിരികെ മടങ്ങുകയായിരുന്നു.  

ജനവാസ കേന്ദ്രത്തില്‍ കരടിയിറങ്ങിയതോടെ പ്രദേശത്തെ കുടുംബങ്ങള്‍ ഭയപ്പാടിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കരടിയെ വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. 





Related News

Comments

No comments yet. Be the first to comment!

Leave a Comment