Wednesday, July 22, 2026
Kerala News

പി എഫ് ഐ പ്രവര്‍ത്തകന്‍ കൊച്ചിയില്‍ പിടിയില്‍: മൊയ്തീന്‍കുട്ടിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

പി എഫ് ഐ പ്രവര്‍ത്തകന്‍ കൊച്ചിയില്‍ പിടിയില്‍: മൊയ്തീന്‍കുട്ടിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു



പി എഫ് ഐ പ്രവര്‍ത്തകന്‍ കൊച്ചിയില്‍ അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ മൊയ്തീന്‍കുട്ടിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ആയുധ പരിശീലനവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

2022 മുതല്‍ ഒളിവിലായിരുന്ന മൊയ്തീന്‍കുട്ടി, പി എഫ് ഐ നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 7 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.

അറസ്റ്റിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍ഐഎ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment