തിരുവനന്തപുരം: ദേശാഭിമാനി പത്രത്തില്‍ ലേഖന വിവാദമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തള്ളി റെസിഡന്റ് എഡിറ്ററും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജ്. കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനവും ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും, പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്ത തെറ്റായ പ്രചാരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രം അച്ചടിച്ചിട്ട് വിതരണം ചെയ്തില്ലെന്ന വാദം പൂര്‍ണമായും തെറ്റാണ്. സാങ്കേതിക കാരണങ്ങളാല്‍ മാത്രമാണ് വാരാന്തപ്പതിപ്പ് ഇറങ്ങാന്‍ വൈകിയത്. പ്രസ്സിലെ അച്ചടി സംബന്ധമായ സാങ്കേതിക തടസ്സങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല. വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികള്‍ വരുമെന്നും, അതില്‍ ഏത് കൊടുക്കണം ഏത് ഒഴിവാക്കണം എന്ന് തീരുമാനിക്കുന്നത് ദേശാഭിമാനിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണം ഒഴിവാക്കിയെന്ന പ്രചാരണവും വസ്തുതാവിരുദ്ധമാണ്. കെ.ആര്‍. അജയനെതിരെയോ മറ്റാര്‍ക്കെതിരെയോ ദേശാഭിമാനിയില്‍ നടപടിയെടുത്തിട്ടില്ല. ഇനി സ്ഥാപനത്തിന്റെ അച്ചടക്കം സംബന്ധിച്ച് എന്തെങ്കിലും നടപടിയെടുത്താല്‍ തന്നെ അത് മറ്റുള്ളവരുമായി പങ്കുവെക്കേണ്ട ആഭ്യന്തര വിഷയമല്ല. സംഭവത്തില്‍ ആരില്‍ നിന്നും വിശദീകരണം തേടിയിട്ടില്ലെന്നും, ഓരോ മണിക്കൂറിലും പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ നിര്‍മ്മിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും എം. സ്വരാജ് വിമര്‍ശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment