Wednesday, July 22, 2026
Kerala News

പത്തനംതിട്ടയില്‍ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍

 പത്തനംതിട്ടയില്‍ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍


പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് നടപടി. ഏനാത്ത് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഈ മാസം 14ന് കടമ്പനാട് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ബന്ധുക്കള്‍ക്ക് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ സുഹൈല്‍ അന്‍സാരിയുടെ പേര് പരാമര്‍ശിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏനാത്ത് പൊലീസ് സുഹൈലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ആത്മഹത്യ കുറിപ്പില്‍, സുഹൈല്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും സ്വകാര്യ ചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും, അതില്‍ മാനസികമായി മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നും യുവതി രേഖപ്പെടുത്തിയതായി അന്വേഷണസംഘം വ്യക്തമാക്കി. കൊല്ലം പോരുവഴി സ്വദേശിയായ സുഹൈല്‍ അന്‍സാരിയെ തുടര്‍ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment