Wednesday, July 22, 2026
Kerala News

കോണ്‍ഗ്രസിലേക്കില്ല, വി.ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കും: എ.സുരേഷ്

കോണ്‍ഗ്രസിലേക്കില്ല, വി.ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കും:  എ.സുരേഷ്

പാലക്കാട്: വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുക്കുമെന്ന് വി.എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ.സുരേഷ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ പ്രയാസമില്ല. മലമ്പുഴയില്‍ വി.എസിന്റെ മകന്‍ മത്സരിക്കാനെത്തിയാല്‍ തന്റെ തീരുമാനം പുനര്‍ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ കോണ്‍ഗ്രസില്‍ ചേരില്ല, ഒരു പാര്‍ട്ടിയിലും ചേരില്ല. പുതുയുഗ യാത്രയില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് ക്ഷണിച്ചിരുന്നു. രമേശ് ചെന്നിത്തലയും ക്ഷണിച്ചിരുന്നു. എന്റെ സ്വതന്ത്ര നിലപാട് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നയാളാണ് ഞാന്‍. കാരണം ഇടതുപക്ഷ മനസ് കേരളത്തിനുണ്ടാകണം. ഇടതുപക്ഷം ശോഷിക്കാന്‍ പാടില്ല. ഇടതുപക്ഷത്തിന് മൂല്യച്യുതി സംഭവിക്കാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിനാളുകളില്‍ ഒരാളാണ് ഞാന്‍. ആ മൂല്യച്യുതി സംഭവിച്ചാല്‍ പാര്‍ട്ടിയുണ്ടാകും ജനങ്ങളുണ്ടാകില്ല.

സ്വഭാവികമായും പാര്‍ട്ടിക്ക് മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞതല്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയ കാര്യമാണ് ഞാന്‍ പറയുന്നത്. പാര്‍ട്ടിക്ക് ഒരുപാട് മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. സഖാക്കള്‍ക്ക് ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. തിരുത്തല്‍ പ്രക്രിയ നടക്കണമെന്ന് പറഞ്ഞത് ഞാനല്ല. ഇത്ര അവഗണന അനുഭവിക്കാന്‍ തക്ക ഞാന്‍ ചെയ്തിട്ടില്ല. 13 കൊല്ലമായിട്ട് ഞാന്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് എന്നെ പുറത്തുനിര്‍ത്തിയിരിക്കുന്നതെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.











Related News

Comments

No comments yet. Be the first to comment!

Leave a Comment