Saturday, July 25, 2026
India News

കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും കണ്ട് വിജയ്

കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും കണ്ട് വിജയ്

കരൂരിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി തമിഴ്ക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്. മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ച പുരോഗമിക്കുന്നത്. 

തമിഴക വെട്രി കഴകം കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട്  41 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് വിജയ് ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നത്. ഇന്നലെ രാത്രി തന്നെ ഇവരെ മഹാബലിപുരത്തേ ഹോട്ടലില്‍ എത്തിച്ചിരുന്നു. അന്‍പതിലധികം മുറികളിലായി താമസിക്കുന്ന ഒരോ കുടുംബത്തേയും വിജയ് റൂമിലെത്തി കാണുകയാണ്.

സെപ്റ്റംബര്‍ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും അപകടമുണ്ടായത്. മരിച്ചവരില്‍ പത്തിലധികം കുട്ടികളും നിരവധി സ്ത്രീകളും ഉള്‍പ്പെടും. അറുപതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 41 കുടുംബങ്ങളില്‍ 39 കുടുംബങ്ങള്‍ക്ക് ടിവികെ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഇതിനകം നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment