Saturday, July 25, 2026
Kerala News

മാസപ്പടി കേസ്: വീണയ്ക്കെതിരെ കൂടുതല്‍ തെളിവുകളെന്ന് ഇഡി

മാസപ്പടി കേസ്: വീണയ്ക്കെതിരെ കൂടുതല്‍ തെളിവുകളെന്ന് ഇഡി



കൊച്ചി: മാസപ്പടി കേസില്‍ വീണയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. നല്‍കാത്ത ഐടി സേവനങ്ങള്‍ക്കായി തയ്യാറാക്കിയ ഇന്‍വോയിസുകള്‍ ഐഫോണ്‍ ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്ന് കണ്ടെത്തിയതായും, വ്യാജ ഐടി സേവന കരാറിന്റെ രേഖകളും അതേ ഫോണില്‍ നിന്ന് ലഭിച്ചതായും ഇഡി വ്യക്തമാക്കി.

ശശിധരന്‍ കര്‍ത്തയുമായുള്ള ഇമെയില്‍ ആശയവിനിമയങ്ങളും ഐഫോണ്‍ വഴിയായിരുന്നു നടന്നതെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സേവനങ്ങള്‍ സംബന്ധിച്ചല്ല, പണമിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇമെയിലുകളില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും ഇഡി കോടതിയെ അറിയിച്ചു.

എക്‌സാലോജിക്കിനെ ഒഴിവാക്കിയതിലൂടെ സിഎംആര്‍എല്ലിന് (CMRL) വലിയ സാമ്പത്തിക നേട്ടമുണ്ടായതായും ഇഡി ചൂണ്ടിക്കാട്ടി. വീണയുടെ പേരില്‍ മറ്റൊരു സ്ഥാപനമായ ലേക്കര്‍ ഇന്ത്യ കോര്‍പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത ഈ കമ്പനിയില്‍ വീണ പങ്കാളിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇഡി അറിയിച്ചു. പിണറായി വിജയന്റെ വസതിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment