Saturday, July 25, 2026
Kerala News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം



കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയെ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയെയാണ് കണ്ടെത്തിയതെന്നും ഇവരെ കോഴിക്കോട്ടേക്ക് എത്തിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പ്രസവവിവരം യുവതിയുടെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്. സുഹൃത്താണ് കുഞ്ഞിനെ നോക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കിയത്. തുടര്‍ന്ന് കുഞ്ഞിനെ സഹായിയുടെ കൈയില്‍ ഏല്‍പ്പിച്ചശേഷം യുവതി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ യുവതി നല്‍കിയ വിലാസം വ്യാജമാണെന്നും വയനാട് സ്വദേശിനിയാണെന്നാണ് രേഖകളില്‍ വ്യക്തമാക്കിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സീതത്തോട്ടില്‍ നിന്ന് യുവതിയെ കണ്ടെത്തിയത്.

ഈ മാസം എട്ടാം തീയതിയാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment