Saturday, July 25, 2026
Kerala News

കേരള ഹൗസ് വിവാദം: കനയ്യ കുമാര്‍-ഉദ്യോഗസ്ഥര്‍ തര്‍ക്കത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

 കേരള ഹൗസ് വിവാദം: കനയ്യ കുമാര്‍-ഉദ്യോഗസ്ഥര്‍ തര്‍ക്കത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും ഡല്‍ഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്‍. എസ്. കെ. ഉമേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെയാണ് കേരള ഹൗസില്‍ നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. മുന്‍കൂട്ടി ബുക്ക് ചെയ്ത മുറി അനുവദിച്ചില്ലെന്നാരോപിച്ചാണ് കനയ്യ കുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ഐഎഎസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച കനയ്യ കുമാര്‍, ഗവര്‍ണറുടെ സന്ദര്‍ശനം ചൂണ്ടിക്കാട്ടി തന്നെ മുറിയില്‍ നിന്ന് പുറത്താക്കാനും അധിക്ഷേപിക്കാനുമാണ് കമ്മീഷണര്‍ ശ്രമിച്ചതെന്ന് ആരോപിച്ചു.

തുടര്‍ന്ന് കേരള ഹൗസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment