കരൂരിലെ ദാരുണ ദുരന്തത്തില്‍ 41 പേര്‍ മരിച്ചതോടെ, നടനും ടി.വി.കെ സ്ഥാപകനുമായ വിജയ് പ്രചാരണ രീതി പൂര്‍ണ്ണമായി മാറ്റാന്‍ ഒരുങ്ങുകയാണ്. ഇനി മുതല്‍ റോഡ് മാര്‍ഗമുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കി ഹെലികോപ്റ്റര്‍ വഴി മാത്രമായിരിക്കും വിജയ് യാത്ര ചെയ്യുക എന്നതാണ് റിപ്പോര്‍ട്ടുകള്‍. വിജയ് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നീക്കങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
റോഡ് ഷോകള്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും നിയന്ത്രണം ബുദ്ധിമുട്ടാകുകയും ചെയ്യുന്നതിനാലാണ് ഹെലികോപ്റ്റര്‍ മാര്‍ഗം സ്വീകരിക്കാന്‍ ടിവികെ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി ജയലളിതയും ഇതേ രീതിയിലാണ് പ്രചാരണങ്ങള്‍ നടത്തിയിരുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബെംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്ന് നാല് ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് പദ്ധതിയിടുന്നത്. സമ്മേളന വേദികളില്‍ പ്രത്യേക ഹെലിപാഡുകള്‍ ഒരുക്കി, പരിപാടി തുടങ്ങുന്നതിന് മിനിറ്റുകള്‍ മുമ്പ് വിജയ് എത്തും. എന്നാല്‍, ഈ രീതിയില്‍ പ്രചാരണം നടത്തുന്നത് നേതാവിന്റെ ജനസമ്പര്‍ക്കം കുറയ്ക്കുമെന്ന് പാര്‍ട്ടിയിലെ ചില വിഭാഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment