ഐഎന്‍എസ് വിക്രാന്ത് നാവികനൗകയില്‍ നാവികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനിക വേഷത്തില്‍ ആഘോഷങ്ങളുടെ ഭാഗമായ പ്രധാനമന്ത്രി, ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഐഎന്‍എസ് വിക്രാന്ത് എന്ന പേര് കേട്ടാല്‍ പാകിസ്താന് ഉറക്കം നഷ്ടമാകുമെന്ന് പറഞ്ഞു.
നൂറുകണക്കിന് ധീരരായ നാവികസേനാ ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഎന്‍എസ് വിക്രാന്ത് ആത്മനിര്‍ഭര്‍ഭാരതത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് സേനകളുടെയും ഏകോപനത്തോടെയുള്ള അസാമാന്യ പ്രകടനമാണ് പാകിസ്താനെ ഭീതിയിലാഴ്ത്തിയെന്നും, ബ്രഹ്‌മോസ് മിസൈലുകള്‍ പാകിസ്താന്റെ ആയുധങ്ങള്‍ നശിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
മാവോയിസ്റ്റ് മുക്ത ഇന്ത്യ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും, ദീപാവലിയുടെ സന്തോഷത്തില്‍ സൈനികര്‍ക്ക് മധുരം നല്‍കി ആഘോഷിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വര്‍ഷങ്ങളായി പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കൊപ്പമാണ് നടക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment