Sunday, July 26, 2026
India News

ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര കരാര്‍: മോദി- കെയര്‍ സ്റ്റാമര്‍ കൂടിക്കാഴ്ച ഇന്ന് മുംബൈയില്‍

ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര കരാര്‍: മോദി- കെയര്‍ സ്റ്റാമര്‍ കൂടിക്കാഴ്ച ഇന്ന് മുംബൈയില്‍

ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര കരാറുമായി ബന്ധപ്പെട്ട് നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് മുംബൈയില്‍ നടക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഭവനില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുക. വ്യവസായ പ്രമുഖരും വൈസ് ചാന്‍സലര്‍മാരും അടക്കം നൂറിലേറെ പേര്‍ അടങ്ങുന്ന സംഘമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം മുംബൈയില്‍ എത്തിയത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം കെയര്‍ സ്റ്റാര്‍മര്‍ ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലും കെയര്‍ സ്റ്റാര്‍മര്‍ പങ്കെടുക്കും. നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധരംഗം തുടങ്ങിയ വിവിധ മേഖലകളില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രിമാര്‍ ചര്‍ച്ചചെയ്യും.

ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനില്‍ എത്തി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. റഷ്യ, ചൈന നേതാക്കളുമായി കഴിഞ്ഞയാഴ്ചകളില്‍ നടത്തിയ ചര്‍ച്ചകളിലെ പുരോഗതി പിന്തുടര്‍ന്ന് ബ്രിട്ടനുമായും വളരെ നല്ല സൗഹൃദം കാത്തു സൂക്ഷിക്കാനാകും ഇന്ത്യ ശ്രമിക്കുക. വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ സാധിച്ച സാഹചര്യത്തില്‍ ഇതിന്റ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തക്കവിധം തുടര്‍ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ബ്രിട്ടനും ശ്രമിക്കും. 










Related News

Comments

No comments yet. Be the first to comment!

Leave a Comment