രാജസ്ഥാനില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറ് രോഗികള്‍ വെന്തു മരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിങ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് നിഗമനം. മരിച്ചവരില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് സംഭവം. തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയില്‍ ഫോറന്‍സിക് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment