Sunday, July 26, 2026
India News

വിജയ്‌യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടം; കേസെടുത്ത് പൊലീസ്

വിജയ്‌യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടം; കേസെടുത്ത് പൊലീസ്



ടിവികെ അധ്യക്ഷന്‍ വിജയ്യുടെ പ്രചാരണവാഹനം ഉള്‍പ്പെട്ട അപകടത്തില്‍ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കരൂര്‍ അപകടത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ ഐജി അസ്‌റ ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം രൂപീകരിച്ചിരിക്കുകയാണ്. സംഘം ഇതിനകം കരൂരിലെത്തി അന്വേഷണം ആരംഭിച്ചു.

കരൂരില്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാമക്കലില്‍ നിന്നും കരൂരിലേക്ക് വിജയ് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇരുചക്രവാഹനത്തില്‍ ഇടിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മനുഷ്യജീവിതത്തിന് വില കല്‍പ്പിക്കാത്ത സമീപനമാണിതെന്ന് കോടതി പരാമര്‍ശിച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിജയ്യുടെ പ്രചാരണവാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment