Sunday, July 26, 2026
India News

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ആര്‍എസ്എസ് ചരിത്രം പാഠ്യവിഷയമാക്കും

 ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ആര്‍എസ്എസ് ചരിത്രം പാഠ്യവിഷയമാക്കും



ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ആര്‍എസ്എസിന്റെ ചരിത്രം പാഠ്യവിഷയമാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആര്‍എസ്എസ് പ്രത്യയശാസ്ത്രവും ഉള്‍പ്പെടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. രാജ്ത്രനീതി പരിപാടിയുടെ ഭാഗമായാണ് ഈ നീക്കം. ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. 12-ാം ക്ലാസുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍എസ്എസ് പഠിക്കേണ്ടതാണ്.

 രാഷ്ട്രനീതി പരിപാടിയുടെ ലക്ഷ്യം വിദ്യാര്‍ത്ഥികളില്‍ പൗരബോധവും സാമൂഹികബോധവും വളര്‍ത്തുക എന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്, വിദ്യാര്‍ത്ഥികള്‍ക്ക് മൗലിക കടമകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായകരമാകും എന്നാണ് വിലയിരുത്തല്‍.

അതേസമയം, ഡല്‍ഹിയില്‍ ആര്‍എസ്എസ് 100-ാം വാര്‍ഷിക ആഘോഷ പരിപാടി ആരംഭിച്ചു. ചടങ്ങില്‍ ആര്‍എസ്എസ് സര്‍വ്വകാര്യ വാഹന്ധ് ദത്തത്രേയ ഹോസബോലെ, കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും പങ്കെടുത്തു. 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പ്രത്യേക തപാല്‍ സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി. 100 രൂപയുടെ നാണയത്തില്‍ ഭാരതാംബ ചിഹ്നവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment