കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. കരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ടിവികെ നേതാക്കള്‍ക്കെതിരെ നിയമവിരുദ്ധമായാണ് കേസ് എടുത്തതെന്നും അത് കോടതിയില്‍ തെളിയിക്കുമെന്നും പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി. ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദത്തില്‍ കോടതി പല ചോദ്യങ്ങളും ടിവികെയോട് ഉന്നയിച്ചു.
അതേസമയം, മതിയഴകനോടും മറ്റ് നേതാക്കളോടും തിരക്കൊഴിവാക്കാന്‍ വിജയെ വേഗത്തില്‍ എത്തിക്കണമെന്ന് അറിയിച്ചിരുന്നുവെങ്കിലും, മനഃപൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് ഡിഎസ്പി ശെല്‍പ്പരാജ് കോടതിയില്‍ പറഞ്ഞു. ടിവികെ പൊലീസിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment