മുംബൈ: മുംബൈക്കടുത്ത ഭയന്തറില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണു 20 കാരന്‍ ഗുരുതരമായി പരുക്കേറ്റ് മരിച്ചു. നദിയിലേക്ക് പൂജാ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റ് വലിച്ചെറിയാനുള്ള ശ്രമത്തിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.
പഞ്ചു ദ്വീപില്‍ താമസിക്കുന്ന യുവാവ് ശനിയാഴ്ച രാവിലെ 8:30 ഓടെ റെയില്‍വേ ക്രീക്ക് പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. ആ സമയത്താണ് തേങ്ങകൊണ്ട് പരിക്കേറ്റത്. ഗുരുതര പരുക്കേറ്റ യുവാവിനെ ആദ്യം വസായിയിലെ മുനിസിപ്പല്‍ സര്‍വ്വീസ് ഡിഎം പെറ്റിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി.
തലയ്‌ക്കേറ്റ പരുക്കുകളും രക്തം വാര്‍ന്നതും മൂലം യുവാവ് ഞായറാഴ്ച രാവിലെ മരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment