Sunday, July 26, 2026
India News

കരൂര്‍ ദുരന്തം: മരണം 40 ആയി

 കരൂര്‍ ദുരന്തം: മരണം 40 ആയി

കരൂര്‍ ദുരന്തത്തില്‍ മരണം 40 ആയി. കരൂര്‍ സ്വദേശി കവിന്‍ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ കവിന്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. സ്വകാര്യ ബാങ്കിലെ മാനേജറാണ് 32കാരനായ കവിന്‍.

സംഭവത്തില്‍ ടിവികെ ജനറല്‍ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്‍ ആനന്ദിനെതിരെയാണ് കേസ്. കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. പൊലീസ് കേസെടുത്തതോടെ മതിയഴകന്‍ ഒളിവില്‍ പോയെന്നാണ് വിവരം. മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കരൂര്‍ ദുരന്തത്തില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി മുഖ്യമന്ത്രിയോട് ഔദ്യോഗിക റിപ്പോര്‍ട്ട് തേടി. ഇതിന് പുറമേ, ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ദുരന്തം ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ടിവികെ സിസിടിവി ദൃശ്യങ്ങളും രേഖകളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment