Friday, July 31, 2026
International News

സുനിത വില്യംസ് തിരിച്ചെത്തി

സുനിത വില്യംസ് തിരിച്ചെത്തി




സുനിതാ വില്യംസും സംഘവും ഇന്ന് പുലര്‍ച്ചെ സുരക്ഷിതമായി ഭൂമിയിലെത്തി. പേടകത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ചിരിച്ചു കൊണ്ടും കൈ വീശിക്കൊണ്ടും അവര്‍ സംഘത്തിനൊപ്പം പുറത്തുവന്നത്. സംഘത്തെ ഇപ്പോള്‍ വൈദ്യപരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35ന്, ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. പേടകത്തിലെ യാത്രക്കാരായി സുനിതാ വില്യംസ്, നിക് ഹേഗ്, ബുച്ച് വില്‍മോര്‍, റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു.

പ്രവര്‍ത്തന ഘട്ടങ്ങള്‍:

2:41 AM: ഡിഓര്‍ബിറ്റ് ജ്വലനത്തിന് തുടക്കം, 2:49 AM: ജ്വലനം പൂര്‍ത്തിയായി, 3:10 AM: ഞങ്ങള്‍ സുരക്ഷിതമാണ് കമാന്‍ഡര്‍ നിക് ഹേഗ് അറിയിപ്പ് നല്‍കി. 3:20 AM: പേടകം ഭൂമിയിലേക്ക് പ്രവേശിച്ചു. 3:24 AM: വേഗത കുറയ്ക്കാനായി മെയിന്‍ പാരച്യൂട്ട് തുറന്നു. 3:27 AM: കടലില്‍ സ്പ്ലാഷ്ഡൗണ്‍ നടത്തി. 4:08 AM: പേടകത്തിന്റെ വാതില്‍ തുറന്നു. 4:18 AM: ആദ്യം നിക് ഹേഗ് പുറത്തേക്ക്. 4:20 AM: അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് ഇറങ്ങി. 4:22 AM: സുനിതാ വില്യംസ് പുറത്തേക്ക. തൊട്ടുപിന്നാലെ ബുച്ച് വില്‍മോര്‍ പുറത്തേക്ക്. ഇതോടെപേടകത്തിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയായി.

2024 ജൂണ്‍ 5ന്, ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിതാ വില്യംസും ബുച്ച് വില്‍മോറും പോത്. വെറും 8 ദിവസത്തിനുള്ളില്‍ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ സാങ്കേതിക തകരാറുകള്‍ കാരണം, ഇരുവര്‍ക്കും സ്റ്റാര്‍ലൈനറില്‍ മടങ്ങാനായില്ല. േ








Related News

Comments

No comments yet. Be the first to comment!

Leave a Comment