ന്യൂയോര്‍ക്ക്: എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന സംഘം ഇന്ന് മടങ്ങും. നീണ്ട ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. സുനിത വില്യംസും ബുച്ച് വില്‍മോറും കൂടാതെ, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും മടങ്ങിയെത്തുന്ന ക്രൂ 9 സംഘത്തില്‍ ഉള്‍പ്പെടുന്നു.
രാവിലെ എട്ടേ കാലോടെ നാല് യാത്രികരും യാത്ര ചെയ്യുന്ന സ്പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന്റെ വാതിലുകള്‍ അടയും.പത്തേ മുപ്പത്തിയഞ്ചോടെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെടും. തുടര്‍ന്ന്, പതിനേഴ് മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം നാളെ പുലര്‍ച്ചെ 3:27ഓടെ പേടകം ഭൂമിയില്‍ ഇറങ്ങും. ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്നുള്ള കടലിലായിരിക്കും പേടകം ഇറങ്ങുക.
മനുഷ്യരേയും വഹിച്ചുള്ള അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള സ്റ്റാര്‍ലൈനറിന്റെ പരീക്ഷണാര്‍ത്ഥം ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment