ഫ്‌ളോറിഡ: സ്‌പേസ് എക്സ് ക്രൂ-10 പേടകം ബഹിരാകാശ നിലയത്തിലെത്തി. പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സമയം രാവിലെ 9.34 നാണ് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ ഘടിപ്പിച്ചത്. ആനി മക്ലിന്‍, നിക്കോളാസ് അയേഴ്സ്, തക്കുയ ഒനിഷി, കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തിലേക്ക് ഇന്നലെ യാത്ര തിരിച്ചത്.
സുനിത വില്യംസും സംഘവും ക്രൂ-9 ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങും. ബഹിരാകാശ നിലയത്തില്‍ നിന്ന് ക്രൂ-9 പേടകം വേര്‍പെടുന്നതും പേടകം ഫ്‌ലോറിഡക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കുന്ന സമയവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നാസ ഇന്ന് പുറത്തുവിടും. സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവരാണ് ക്രൂ-9 പേടകത്തിലേറി ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങുക.
Comments
No comments yet. Be the first to comment!
Leave a Comment