Saturday, August 1, 2026
India News

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ധ്യാനമിരിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ധ്യാനമിരിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍



തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെ ധ്യാനമിരിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍. പത്ത് ദിവസത്തെ ധ്യാനമിരിക്കാന്‍ പഞ്ചാബിലേക്കാണ് അദ്ദേഹം എത്തിയത്. പഞ്ചാബിലെ ഹോഷിയാര്‍ പൂരില്‍ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് ധ്യാനം. മാര്‍ച്ച് 15 വരെ കെജ്‌രിവാള്‍ വിപാസന കേന്ദ്രത്തില്‍ തുടരും.

മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 15 വരെ അവിടെയുള്ള ഒരു കേന്ദ്രത്തില്‍ നടക്കുന്ന വിപാസന സെഷനില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ തന്നെയാണ് അറിയിച്ചത്. 2023 ഡിസംബറില്‍ ഹോഷിയാര്‍പൂരിലെ ആനന്ദ്ഗഡിലുള്ള ധമ്മ ധാജ വിപാസന സെന്ററില്‍ നടന്ന 10 ദിവസത്തെ സെഷനില്‍ അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്തിരുന്നു.

തിരഞ്ഞെടുപ്പില്‍ 70 നിയമസഭാ സീറ്റുകളില്‍ 22 എണ്ണം മാത്രമേ അദ്ദേഹത്തിന്റെ എഎപിക്ക് നേടാനായുള്ളൂ. അരവിന്ദ് കെജ്രിവാള്‍ നയിച്ച പാര്‍ട്ടിയുടെ ആധിപത്യം 48 സീറ്റുകള്‍ നേടി ബിജെപി അവസാനിപ്പിച്ചു. കെജ്‌രിവാള്‍ ഉള്‍പ്പടെ മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സത്യേന്ദര്‍ ജെയിന്‍, സോമനാഥ് ഭാരതി എന്നിവരുള്‍പ്പെടെ നിരവധി എഎപി നേതാക്കള്‍ പരാജയപ്പെട്ടിരുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment