Saturday, August 1, 2026
India News

മഹാരാഷ്ട്രയില്‍ മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

 മഹാരാഷ്ട്രയില്‍ മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു



മഹാരാഷ്ട്രയില്‍ സര്‍പഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു.  എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവാണ് ധനഞ്ജയ് മുണ്ടെ. മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് അറിയിച്ചു.ബീഡില്‍ ജില്ലയിലെ സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുണ്ടെയുടെ അടുത്ത അനുയായിയും എന്‍സിപി നേതാവുമായ വാല്‍മീക് കാരാഡ് പിടിയിലായിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കാരാഡ് കീഴടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9 ന് ബീഡ് ജില്ലയിലെ ഒരു ഊര്‍ജ്ജ കമ്പനി കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞു എന്നാരോപിച്ച് ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാതാണ് കേസ്. 




Related News

Comments

No comments yet. Be the first to comment!

Leave a Comment