Saturday, August 1, 2026
International News

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരം; ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരം; ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന്  വത്തിക്കാന്‍


വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ തലവനും റോമിന്റെ ഭരണാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില  ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ ശ്വാസതടസം നേരിടുന്നതില്‍ ചെറിയ കുറവുണ്ടെന്നും പരിശോധനാഫലങ്ങളില്‍ ആശ്വാസമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. 

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഈമാസം പതിനാലിനാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചുവെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. 

ന്യുമോണിയയുടെ സങ്കീര്‍ണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിച്ചതാണ് മാര്‍പാപ്പ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 88കാരനായ മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.



Related News

Comments

No comments yet. Be the first to comment!

Leave a Comment