Saturday, August 1, 2026
India News

അനധികൃത കുടിയേറ്റക്കാരുമായി നാലാമത്തെ യുഎസ് വിമാനം ഡല്‍ഹിയിലെത്തി

അനധികൃത കുടിയേറ്റക്കാരുമായി നാലാമത്തെ യുഎസ് വിമാനം ഡല്‍ഹിയിലെത്തി



അനധികൃത കുടിയേറ്റം നടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ യുഎസ് വിമാനം ഡല്‍ഹിയിലെത്തി. യുഎസില്‍ നിന്നുള്ള 12 ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ഡല്‍ഹിയിലെത്തിയത്. അമേരിക്കയില്‍ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ് തിരികെയെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 4 പേര്‍ പഞ്ചാബ് സ്വദേശികളാണ്.

3 പേര്‍ വീതം ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. സാധാരണ വിമാനത്തിലാണ് ഇവര്‍ മടങ്ങിയെത്തിയത്. പഞ്ചാബ് സ്വദേശികളെ പിന്നീട് അമൃത്സറിലേക്ക് മറ്റൊരു വിമാനത്തില്‍ അയച്ചു. 

17ാം തീയതിയാണ് 112 കുടിയേറ്റക്കാരുമായി മൂന്നാമത്തെ വിമാനം യുഎസില്‍ നിന്നും ഇന്ത്യയിലെത്തിയത്. നാല് തവണയായി ആകെ 347 പേരെയാണ് ഇതുവരെ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഫെബ്രുവരി അഞ്ചിനാണ് 104 പേരുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ സി17 സൈനിക വിമാനം അമൃത്!സറിലെത്തിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment