Saturday, August 1, 2026
India News

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ അതേ തീവ്രതയില്‍ ബിഹാറിലും ഭൂചലനം. ഡല്‍ഹിയില്‍ പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടതെങ്കില്‍ ബിഹാറില്‍ രാവിലെ 8.02നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.   

ബീഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പപഠന കേന്ദ്രം അറിയിച്ചു. വലിയ ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്പനമാണ് ബീഹാറില്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡല്‍ഹിയിലും സമാനമായ രീതിയില്‍ വലിയ മുഴക്കത്തോടൊപ്പമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് ആളുകള്‍ വീടുകള്‍ വിട്ട് തുറസായ സ്ഥലങ്ങളിലേക്ക് മാറി. ഇത്രവലിയ മുഴക്കം ഇതിനുമുമ്പ് കേട്ടിട്ടില്ലെന്നാണ് പലരും പ്രതികരിച്ചത്.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹിയില്‍ തന്നെയായിരുന്നു. ധൗള കൂആമിലെ ദുര്‍ഗാബായി ദേശ്മുഖ് കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭൂനിരപ്പില്‍നിന്ന് അഞ്ചു കിലോ മീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹി, നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനമനുഭവപ്പെട്ടത്. 

ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. അതേസമയം, 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഇതിന്റെ പ്രഭവ സ്ഥാനമെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം പറയുന്നത്. 




Related News

Comments

No comments yet. Be the first to comment!

Leave a Comment