ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാ കുംഭമേളയുടെ തീയതി നീട്ടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരവധിയാളുകള്‍ കുംഭമേളയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ച് യാത്ര തുടങ്ങിയിട്ടുണ്ട്. അതിനാലാണ് അദ്ദേഹം തീയതി നീട്ടണം എന്നാവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ 75 ദിവസത്തെ മേളയാണ് നടന്നത്. ഇത്തവണ ദിവസം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 13 ന് തുടങ്ങിയ മേള ഫെബ്രുവരി 26 ന് അവസാനിക്കാരിക്കെയാണ് തീയതി നീട്ടാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖര്‍ കുംഭമേളയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കണക്ക് പ്രകാരം വെള്ളിയാഴ്ച വരെ 50 കോടി ആളുകളാണ് സ്‌നാനം ചെയ്തത്. വിദേശികള്‍ പോലും ഇവിടേക്ക് പുണ്യസ്‌നാനം ചെയ്യാനായി എത്തിച്ചേരുന്നുണ്ട്.
12 വര്‍ഷത്തിലൊരിക്കല്‍ നടന്നു വരാറുള്ളത് കുംഭമേളയെന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് മഹാ കുംഭമേളയാണ്. ഈ വര്‍ഷത്തേത് അത്തരത്തില്‍ മഹാകുംഭമേളയെന്നാണ് അറിയപ്പെടുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment