ന്യൂ ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയില്‍ ഇന്നെത്തും. 119 പേരാണ് വിമാനത്തിലുണ്ടാവുക എന്നാണ് വിവരം. അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തിലാവും വിമാനം ഇറങ്ങുക.
119 കുടിയേറ്റക്കാരില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഹരിയാനയില്‍ നിന്നും ഉള്ളവരെന്നാണ് വിവരം. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരും വിമാനത്താവളത്തില്‍ കാണും. മൂന്നാമത്തെ വിമാനം ഞായറാഴ്ച എത്തുമെന്നും റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസമാണ് അമേരിക്കയില്‍ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങിയത്. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തില്‍ ഇറങ്ങിയത്. 25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 100 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment