പ്രയാഗ്രാജ്: കുംഭമേളയില്‍ പങ്കെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും. പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുകയും ചെയ്തു.
മുകേഷ് അംബാനിയുടെ അമ്മ കോകിലാബെന്‍ അംബാനി, മറ്റു രണ്ട് സഹോദരിമാര്‍, അംബാനിയുടെ മക്കളായ അനന്ത്, ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മേത്ത, മക്കളായ പൃഥ്വി, വേദ എന്നിങ്ങനെ അംബാനി കുടുംബത്തിലെ നാല് തലമുറകളാണ് പുണ്യഭൂമിയില്‍ എത്തിയത്.
ലളിതമായ പരമ്പരാഗത വേഷത്തിലാണ് അംബാനി കുടുംബം പുന്യസ്‌നാനത്തിനെത്തിയത്. വന്‍ സുരക്ഷയില്‍ കുടുംബാംഗങ്ങള്‍ ബോട്ടിലേക്ക് കയറാന്‍ നടന്നു പോകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ പുണ്യസ്‌നാനം ഉള്‍പ്പടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു . മുകേഷ് അംബാനിയുടെ ഇളയ സഹോദരനും വ്യവസായിയുമായ അനില്‍ അംബാനിയും ഭാര്യ ടിന അംബാനിയും കഴിഞ്ഞമാസം മഹാകുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ് രാജില്‍ എത്തിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment