Saturday, August 1, 2026
India News

പ്രിയ സുഹൃത്തുമായുളള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു; ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്നും മോദി

പ്രിയ സുഹൃത്തുമായുളള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു; ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്നും മോദി

സുഹൃത്ത് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് ബുധനാഴ്ചയാണ് മോദി യുഎസ് സന്ദര്‍ശനം നടത്തുക. 

എന്റെ സുഹൃത്തായ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിന് ആദ്യ ഭരണകാലത്ത്, അദ്ദേഹവുമായി ചേര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ നയതന്ത്ര സഹകരണം സ്ഥാപിക്കാന്‍ കഴിഞ്ഞത് വളരെ ഊഷ്മളമായ അനുഭവമായിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് പ്രവര്‍ത്തിക്കും, മോദി യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞു. 

12,13 തീയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഫ്രാന്‍സ് സന്ദര്‍ശിച്ച ശേഷം അവിടെ നിന്നാണ് മോദി യുഎസിലേക്ക് പോകുക. പാരീസില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ മോദി സഹ അധ്യക്ഷനാകും. ഇന്ത്യ-ഫ്രാന്‍സ് ബന്ധം ശക്തിപ്പെടുത്തുന്നത് മുന്‍നിര്‍ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചര്‍ച്ച നടത്തും. ശേഷം മാര്‍സേയ് നഗരത്തിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment