Sunday, August 2, 2026
India News

പറഞ്ഞത് പച്ച കള്ളം; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി

പറഞ്ഞത് പച്ച കള്ളം; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി

ന്യൂ ഡല്‍ഹി : യുഎസ് സന്ദര്‍ശനത്തെ കുറിച്ച് ലോക്സഭയില്‍ കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കള്ളക്കഥയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.   

സ്റ്റേറ്റ് സെക്രട്ടറിയെയും ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ എന്‍എസ്എയും കാണാനാണ് താന്‍ പോയതെന്നും ഒരു ഘട്ടത്തിലും പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജയശങ്കര്‍ എക്‌സില്‍ കുറച്ചു.  നമ്മുടെ പ്രധാനമന്ത്രി ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറില്ല എന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. രാഹുല്‍ ഗാന്ധിയുടെ നുണകള്‍ രാഷ്ട്രീയ നേട്ടത്തിനാകാം പക്ഷെ, അത് ഇന്ത്യയെ മുഴുവന്‍ മോശക്കാരാക്കും, ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിയെ യുഎസിലേക്ക് അയക്കരുതായിരുന്നു എന്ന രാഹുലിന്റെ പ്രസ്താവനയാണ് വിവാദമായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment