Sunday, August 2, 2026
India News

വരുന്നു 200 വന്ദേ ഭാരത്, 100 അമൃത് ഭാരത്; കേരളത്തിന് റെയില്‍വേ വിഹിതം 3,042 കോടി

വരുന്നു 200 വന്ദേ ഭാരത്, 100 അമൃത് ഭാരത്;   കേരളത്തിന് റെയില്‍വേ വിഹിതം 3,042 കോടി

2025 -26 വര്‍ഷത്തെ ബജറ്റില്‍ 2.55 ലക്ഷം കോടി ലഭിച്ചതിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമാണ് റെയില്‍വേ മന്ത്രി നടത്തിയത്. 35 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നു. നിലവില്‍ ഉള്ള 2 വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നു എന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും 50 പുതിയ നമോ ഭാരത് ട്രെയിനുകള്‍ അനുവദിച്ചു. 200 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.

വരാനിരിക്കുന്നത് അതിവേഗ ട്രെയിനുകളുടെ കാലമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍. കൂടുതല്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ എത്തുമ്പോള്‍ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് കണക്ടിവിറ്റി വര്‍ധിക്കും. സ്ലീപ്പര്‍ ക്ലാസും, ചെയര്‍ കാറും ഉള്‍പ്പെടെയുള്ള വന്ദേ ഭാരതുകളാണ് ഇന്ത്യ ഈ വര്‍ഷം നിര്‍മിക്കുക. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment