Sunday, August 2, 2026
International News

ശക്തമായ എന്തെങ്കിലും ഉടന്‍ സംഭവിക്കും; പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്

ശക്തമായ എന്തെങ്കിലും ഉടന്‍ സംഭവിക്കും; പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്

വാഷിങ്ടന്‍:  പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വളരെ ശക്തമായ എന്തെങ്കിലും ഉടന്‍ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ണായക ജലപാത ചൈനയ്ക്ക് നല്‍കിയിട്ടില്ലെന്നും കരാര്‍ ലംഘനമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു.

കനാല്‍ യുഎസിനു തിരികെ നല്‍കണമെന്ന ട്രംപിന്റെ ആവശ്യം പാനമ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോയെ അറിയിച്ചു. ചൈനയുടെ സ്വാധീനം പാനമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തര മാറ്റങ്ങള്‍ ആവശ്യമാണെന്നും മാര്‍ക്കോ റൂബിയോ പാനമയെ അറിയിച്ചു.

അതിനിടെ കനാലിന്റെ അധികാരം ഒരു ചര്‍ച്ചയിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് മുലിനോ പറഞ്ഞു. പാനമ കനാല്‍ തങ്ങളുടേതാണെന്നും അങ്ങനെ തന്നെ തുടരുമെന്നും പറഞ്ഞു. കനാല്‍ പിടിച്ചെടുമെന്ന ട്രംപിന്‍രെ ഭീഷണിക്കെതിരെ പാനമ ഐക്യരാഷ്ട്ര സഭയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment